കോഴിക്കോട്: വിജിൽ തിരോധാന കേസിലെ രണ്ടാം പ്രതി പൊലീസിൻറെ പിടിയിൽ.
വിജിൽ തിരോധാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സരോവരത്ത് നടത്തിയ തെരച്ചിലിൽ വിജിലിൻറേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് രണ്ടാം പ്രതി പൊലീസിൻറെ പിടിയിലായത്.
പൊലീസിൻറെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്ന പെരിങ്ങളം സ്വദേശി രഞ്ജിത്താണ് പിടിയിലായിരിക്കുന്നത്. രഞ്ജിത്തിനെ ആന്ധ്രാപ്രദേശിൽ വെച്ചാണ് പൊലീസ് പിടികൂടിയത്.
വിജിലിൻറേതെന്ന് കരുതുന്ന ഒരു ഷൂ കഴിഞ്ഞ ദിവസം ചതുപ്പിൽ നിന്നും കണ്ടെത്തിയിരുന്നു. ഈ കേസിൽ പ്രതികളായ നിഖിലിൻറേയും ദീപേഷിൻറേയും കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് നിർണായക കണ്ടെത്തൽ.
ഇപ്പോൾ മൂന്നാം പ്രതിയെയും പൊലീസ് പിടികൂടിയിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്