തിരുവനന്തപുരം: അറസ്റ്റിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ എതിർത്ത് പൊലീസ്.
സെക്രട്ടേറിയറ്റ് സമരത്തിനിടെ സ്ത്രീകളെ മുന്നിൽ നിർത്തി പൊലീസിനെ പട്ടികകൊണ്ട് അടിച്ചുവെന്ന് പൊലീസ് കോടതിയിൽ പറഞ്ഞു.
വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് (മൂന്ന്) രാഹുലിനെ ഹാജരാക്കിയത്.
ആക്രമണത്തിൽ രാഹുലിന് പങ്കുണ്ടെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. സംഭവ സമയം രാഹുൽ സ്ഥലത്തുണ്ടായിരുന്നു. അക്രമത്തിന് രാഹുൽ പ്രോത്സാഹനം നൽകി.
ജാമ്യം നൽകിയാൽ അക്രമത്തിന് പ്രോത്സാഹനമാകും. വിഡിയോ ദൃശ്യങ്ങളിൽ രാഹുൽ നടത്തിയ അക്രമം വ്യക്തമാണ്. സമാനമായ കേസിൽ രണ്ട് അറസ്റ്റ് കൂടി രേഖപ്പെടുത്താനുണ്ട്. രാഹുലിന്റെ വീട്ടിൽ പോയത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്