കോഴിക്കോട്: ഷാഫി പറമ്പിൽ എം.പിക്കെതിരായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ഐജി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം.
സ്ഥലത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. പോലീസും പ്രവർത്തകരുമായി ഉന്തുംതള്ളുമുണ്ടായി. മുതിർന്ന നേതാക്കൾ ഇടപെട്ടെങ്കിലും സംഘർഷത്തിന് പരിഹാരമായില്ല.
ബാരിക്കേഡ് മറികടക്കാനുള്ള ശ്രമത്തിൽ പോലീസ് ഇടപെട്ടു. മുതിർന്ന നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കിയെങ്കിലും പ്രവർത്തകർ സ്ഥലത്ത് തുടരുകയാണ്.
അതേസമയം, മട്ടാഞ്ചേരിയിൽ ദേഹത്ത് കരി ഓയിൽ ഒഴിച്ച് കോൺഗ്രസ് പ്രതിഷേധിച്ചു. മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കുന്ന സർക്കാരിൻറെ ഔദ്യോഗിക പരിപാടി ഇന്ന് കൊച്ചിയിൽ നടക്കുന്നുണ്ട്.
കൊച്ചി വാട്ടർ മെട്രോ ടെർമിനൽ ഉദ്ഘാടന വേദിയിലേക്ക് റോഡ് മാർഗമാണ് മുഖ്യമന്ത്രി എത്തുക. ഈ വഴിയിലാണ് യൂത്ത് കോൺഗ്രസ് ദേഹത്ത് കരി ഓയിൽ ഒഴിച്ച് പ്രതിഷേധിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
