തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് അടിയന്തര സഹായത്തിനായി ആരംഭിച്ച എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റം നമ്പറായ 112 ലേക്ക് അനാവശ്യ കോളുകൾ ചെയ്യുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് അധികൃതർ.
24 മണിക്കൂറും പ്രവർത്തനക്ഷമമായ ഈ നമ്പർ അടിയന്തരസേവനത്തിന് വേണ്ടിയുള്ളതാണെന്നും പൊലീസ് അറിയിച്ചു.
112 എന്ന നമ്പറിലേക്ക് ദിനംപ്രതി നിരവധി കോളുകളാണ് എത്തുന്നത്.
ഈ നമ്പർ ദുരുപയോഗം ചെയ്യുന്ന പ്രവണത കൂടുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് യഥാർത്ഥത്തിൽ സഹായം ആവശ്യമുള്ളവർക്ക് തടസ്സമുണ്ടാക്കുന്നു എന്നും അതിനാലാണ് ശക്തമായ നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നതെന്നും അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്