പാലക്കാട്: കേരളത്തില്‍ ബിജെപിയും എന്‍ഡിഎ മുന്നണിയും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കേരളത്തിന് വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തി. പത്ത് വര്‍ഷം കേരളത്തിന് ലഭിച്ചതിലും അഞ്ചിരട്ടി ലഭിച്ചു. റെയില്‍വെ, കൃഷി വികസനം, നഗരവികസനം തുടങ്ങി വിവിധ മേഖലകളില്‍ സഹായം നല്‍കിയെന്നും മോദി പറഞ്ഞു.
പാലക്കാട് കോട്ട മൈതാനിയില്‍ നടന്ന ബിജെപി തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ജനങ്ങളുടെ പിന്തുണയോടെ ഇവിടെ സര്‍ക്കാര്‍ ഉണ്ടാക്കുക തന്നെ ചെയ്യും. കേരളത്തിലെ ജനങ്ങളുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കുകയാണ് എന്‍ഡിഎയുടെ ലക്ഷ്യം.
പാലക്കാടിനെ പുകഴ്ത്തിക്കൊണ്ടായിരുന്നു മോദി തുടങ്ങിയത്. കേരളം സുന്ദരമെന്നത് പാലക്കാട് എത്തുമ്പോള്‍ അറിയും എന്ന് മോദി പറഞ്ഞു. പാലക്കാട് കേരളത്തിലേക്കുള്ള കവാടമാണ്, ബിജെപിയുടെ കവാടമാണ്. വാരണാസിയില്‍ നിന്നുള്ള അംഗമായ തനിക്കും പാലക്കാട് വിശേഷപ്പെട്ടതാണെന്ന് മോദി പറഞ്ഞു. ഇതിന് ശേഷം എല്‍ഡിഎഫിനും യുഡിഎഫിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് മോദി ഉന്നയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു: പ്രതികരിച്ച് കെ സുധാകരൻ
തണ്ണീർക്കുടം പദ്ധതിയുമായി മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ്
പത്തനംതിട്ട കുമ്പഴയില്‍ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
ജ്യൂസ് കടകളിലും കുപ്പിവെള്ള യൂണിറ്റുകളിലും വ്യാപക പരിശോധന; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ