കൊച്ചി: കൊച്ചിയെ ആവേശത്തിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. രാത്രി 7.40 ഓടെയാണ് റോഡ് ഷോ ആരംഭിച്ചത്.
വൻ ജനക്കൂട്ടമാണ് പ്രധാനമന്ത്രിയെ കാണാനെത്തിയത്. പൂക്കൾ കൊണ്ട് അലങ്കരിച്ച തുറന്ന വാഹനത്തിലാണ് റോഡ് ഷോ നടക്കുന്നത്. മുദ്രാവാക്യം വിളികളോടെയും കൈകൾ വീശിയും ആയിരക്കണക്കിന് ബിജെപി പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിച്ചു.
റോഡിനിരുവശവും അണിനിരന്ന അണികളെ നരേന്ദ്രമോദി അഭിവാദ്യം ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും തുറന്ന വാഹനത്തിൽ നരേന്ദ്ര മോദിയെ അനുഗമിച്ചു.
തൃശ്ശൂരിലെ റോഡ് ഷോ കഴിഞ്ഞ ഉടനെയാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്. വൈകിട്ട് ആറരയോടെ നെടുമ്പാശേരിയിലെത്തിയ നരേന്ദ്രമോദി ഏഴരയോടെ കൊച്ചിയിലെത്തി. തുടർന്ന് കെ.പി.സി.സി ജങ്ഷനിൽനിന്ന് ഗസ്റ്റ് ഹൗസിലേക്ക് ഒന്നേകാൽ കിലോമീറ്ററോളം നീളുന്ന റോഡ് ഷോ ആരംഭിച്ചു.
രണ്ടുദിവസത്തെ കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലും തൃശൂരും വിവിധ പരിപാടികളിൽ പങ്കെടുക്കും.നാളെ രാവിലെ ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രി ആദ്യം ക്ഷേത്ര ദർശനം നടത്തും. തുടർന്ന് 8.45ന് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്