തിരുവനന്തപുരം: പ്രധാനമന്ത്രി എത്തുമ്പോൾ സ്വീകരിക്കാൻ മേയർ എത്തുമെന്നത് പതിവാണ്. എന്നാൽ നരേന്ദ്രമോദിയെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ മേയർ വി.വി.രാജേഷ് എത്തില്ല.
സുരക്ഷാ കാരണങ്ങളാൽ സ്വീകരണത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്നു മേയർ വി.വി.രാജേഷ് അറിയിച്ചു.
പ്രധാനമന്ത്രി പങ്കെടുക്കുന്ന 2 പരിപാടികളിലും വേദിയിലുള്ളതിനാൽ സ്വീകരണച്ചടങ്ങ് ഒഴിവാക്കിയെന്നും മേയറുടെ ഓഫിസ് വിശദീകരിച്ചു.
ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, സൈനിക, പൊലീസ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങി 22 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എൻഡിഎ– ബിജെപി നേതാക്കളും പട്ടികയിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
