മലബാർ മേഖലയിലെ പ്ലസ് വൺ പ്രതിസന്ധി; 120 അധിക ബാച്ച് അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി

JULY 22, 2026, 9:32 AM

തിരുവനന്തപുരം: മലബാർ മേഖലയിലെ പ്ലസ് വൺ പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി 120 അധിക ബാച്ച് അനുവദിച്ച് ഉത്തരവിറങ്ങി. 

പാലക്കാട് (30), മലപ്പുറം (60), കോഴിക്കോട് (20), കാസർ​ഗോഡ് (10 ) എന്നിങ്ങനെയാണ് താൽക്കാലിക അധിക ബാച്ചുകൾ അനുവദിച്ചത്.

ഒരു ബാച്ചിൽ 60 വിദ്യാർത്ഥികൾക്കാണ് പ്രവേശനം. ഇത് പ്രകാരം ഈ ജില്ലകളിൽ അധികമായി 7,200 വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

vachakam
vachakam
vachakam

യുഡിഎഫ് സർക്കാർ പ്രകടന പത്രികയിൽ പ്ലസ് വണ്ണിന് ആവശ്യമായ സീറ്റുകൾ നൽകുമെന്ന് പറഞ്ഞ ഉറപ്പാണ് ഇത് വഴി പാലിച്ചിരിക്കുന്നത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam