കൈപ്പത്തിയല്ല! പി.കെ ശശി സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കും

MARCH 21, 2026, 12:33 AM

 പാലക്കാട്: ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർഥി പി.കെ ശശി സ്വതന്ത്ര ചിഹ്നത്തത്തിൽ മത്സരിക്കും. നേരത്തെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുമെന്നാണ് വാർത്തകൾ വന്നിരുന്നത്. 

കൈപ്പത്തി ചിഹ്നം ഉപയോഗിച്ചുള്ള പി.കെ ശശിയുടെ പ്രചരണ പോസ്റ്ററുകളും ഫ്ലക്സുകളും ഒറ്റപ്പാലം മണ്ഡലത്തിൽ ഇന്നലെ വ്യാപകമായി പതിപ്പിച്ചിരുന്നു. കോൺ​ഗ്രസ് ചിഹ്നത്തിൽ സിപിഎം വോട്ട് കിട്ടില്ലെന്നാണ് എതിർക്കുന്നവർ പറയുന്നത്.   

കൈപ്പത്തി ചിഹ്നം ശശിക്ക് നൽകരുതെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ ആവശ്യം നേതൃത്വം അംഗീകരിക്കുകയായിരുന്നു. 

vachakam
vachakam
vachakam

പ്രശ്നം പരിഹാരത്തിന് കോൺഗ്രസിൽ ചേരാൻ നേതൃത്വം ശശിയോട് ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചു. ഇതോടെയാണ് സ്വതന്ത്രചിന്തത്തിൽ മത്സരിക്കാൻ പി.കെ ശശി തീരുമാനിച്ചത്.

  പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബുവിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചാണ് ശശിയുടെ സിപിഎമ്മിൽ നിന്ന് പുറത്തേക്ക് പോയത്. ഇമ്പിച്ചി ബാവയും ശിവദാസനേയും പോലുള്ള മഹാന്മാര്‍ ഇരുന്ന കസേരയില്‍ സ്പിരിറ്റ് കച്ചവടക്കാരന്‍ ഇരിക്കുന്നുവെന്നായിരുന്നു വിമര്‍ശനം.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam