വിമർശനങ്ങൾക്ക് പിന്നാലെ ആര്യയ്ക്ക് കട്ട സപ്പോർട്ടുമായി  തിരുവനന്തപുരം ഡെപ്യൂട്ടി മേയർ പി.കെ.രാജു 

JULY 1, 2024, 6:24 AM

തിരുവനന്തപുരം: മേയർ  ആര്യ രാജേന്ദ്രനെതിരെ കഴിഞ്ഞ ദിവസം തിരുവനന്തപുരം സിപിഎം ജില്ലാ കമ്മിറ്റിയിൽ രൂക്ഷവിമർശനം ഉയർന്നുവെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.

ആര്യ അത്ര പോരെന്നും!, ഇക്കണക്കിന് പോയാൽ തിരുവനന്തപുരം കോർപ്പറേഷൻ ഭരണം നഷ്ടമായേക്കാം എന്ന തരത്തിലും വാർത്തകൾ വന്നിരുന്നു,

ഇതിന് പിന്നാലെ ആര്യയ്ക്ക് കട്ട സപ്പോർട്ടുമായി രം​ഗത്തെത്തിയിരിക്കുകയാണ് തിരുവനന്തപുരം ഡെപ്യൂട്ടി മേയറും സിപിഐ നേതാവുമായ പി.കെ.രാജു.

vachakam
vachakam
vachakam

 കഴിവും പ്രാപ്തിയുമുള്ള പെൺകുട്ടിയാണ് ആര്യ എന്നാണ്   പി.കെ.രാജു പറയുന്നത്.  ‘‘ഇതുപോലൊരു ഭരണം ഇതിനു മുൻപ് നിങ്ങൾ കണ്ടിട്ടുണ്ടോ? സമാനതകളില്ലാത്ത വികസനമല്ലേ ഞങ്ങളുടെ നേതൃത്വത്തിൽ‌ നടക്കുന്നത്. കഴിഞ്ഞ 4 വർഷത്തിനിടെ 5000 കോടിയിലധികം രൂപയുടെ വികസനമാണ് നഗരത്തിൽ നടന്നത്. അങ്കണവാടികൾ മുതൽ വികസനം നടപ്പാക്കിയ ഭരണസമിതിയാണ് ഇത്’’– പി.കെ. രാജു മാധ്യമങ്ങളോട് പറഞ്ഞു.

 സിപിഎം ജില്ലാ കമ്മിറ്റിയിൽ ആര്യയ്ക്കെതിരെ ഒരു വിമർശനവും നടന്നിട്ടില്ലെന്നും ഇതൊക്കെ കെട്ടുകഥകളാണെന്നുമാണ് പികെ രാജു പ്രതികരിച്ചത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam