മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് നേതാക്കൾ സാമുദായിക പിന്തുണ ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. താമരശ്ശേരി ബിഷപ് മാർ റമീജിയോസ് ഇഞ്ചനാനിയിലുമായി യുഡിഎഫ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ച നടത്തി എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
നോളജ് സിറ്റിയിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെയും സന്ദർശിച്ചു. തിരുവമ്പാടിയിലെ യുഡിഎഫ് സ്ഥാനാർഥി സി കെ കാസിമിന് ഒപ്പമെത്തിയാണ് ബിഷപ്പിനെ കണ്ടത്.
അതേസമയം, സിപിഐഎം-ബിജെപി ഡീൽ വെറും ആരോപണമല്ല, യാഥാർത്ഥ്യമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പല മണ്ഡലങ്ങളിലും ഇടതുപക്ഷം ദുർബല സ്ഥാനാർഥികളെയാണ് നിര്‍ത്തിയിരിക്കുന്നതെന്നും, പാലക്കാട് യുഡിഎഫിന്റെ വോട്ട് ഭിന്നിപ്പിച്ച് ബിജെപിയെ ജയിപ്പിക്കാനുള്ള നീക്കമുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു. പാലക്കാട് എൽഡിഎഫ് മൂന്നാം സ്ഥാനത്താണെന്നും, മലപ്പുറത്തും സിപിഐഎമ്മിന്റെ റിബൽ സ്ഥാനാർഥി യുഡിഎഫിന്റെ പിന്തുണ തടസ്സപ്പെടുത്തുന്ന നിലയിലുണ്ടെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
