`വിഎസിനെ പുറകിൽ നിന്ന് കുത്തിയവർ വിലാപ യാത്രയിൽ നെഞ്ചുവിരിച്ച് നിന്നു', വിമർശനവുമായി പിരപ്പിൻകോട് മുരളി

SEPTEMBER 1, 2025, 10:42 PM

തിരുവനന്തപുരം: വിഎസിനെ സിപിഎം നേതാക്കൾ തിരിച്ചറിയുന്നത് വിയോഗത്തിന് ശേഷമെന്ന് തുറന്നടിച്ച് പിരപ്പൻകോട് മുരളി.

വിഎസിനെ പാർട്ടിയിൽ നിന്ന് പുകച്ച് പുറത്തു ചാടിക്കാൻ ചിലർ നോക്കി. പുറകിൽ നിന്ന് കുത്തിയവരും ഒറ്റപ്പെടുത്തിയവരും വിലാപ യാത്രയിൽ നെഞ്ചുവിരിച്ച് നിന്നെന്നും വിമർശനം.

'വിഎസ് കമ്മ്യൂണിസ്റ്റ് മനുഷ്യാവതാരം' എന്ന പുസ്തകത്തിനെഴുതിയ ആമുഖ കുറിപ്പിലാണ് പരാമർശം. പാർട്ടിയിലെ കണ്ണുതുറക്കാത്ത ദൈവങ്ങളുടെ കണ്ണ് ജനലക്ഷങ്ങൾ തുറപ്പിച്ചു. പുറകിൽ നിന്ന് കുത്തിയവരും ഒറ്റപ്പെടുത്തിയവരും വിലാപ യാത്രയിൽ നെഞ്ചുവിരിച്ച് നിന്നു.

vachakam
vachakam
vachakam

വിയോഗ ശേഷം വില തിരിച്ചറിഞ്ഞെങ്കിലും വിഎസിനെ കുറിച്ച് മറ്റാരും എഴുതരുതെന്നാണ് പാർട്ടി കർദ്ദിനാൾമാർ ഇപ്പോൾ കൽപ്പിക്കുന്നെന്നും പിരപ്പിൻകോട് മുരളി കൂട്ടിച്ചേർത്തു.

വിഎസിനെ ക്യാപിറ്റൽ പണിഷ്മെന്റിന് വിധേയനാക്കണമെന്ന് പറഞ്ഞ യുവനേതാവിനെ തിരുത്താൻ പാര്‍ട്ടി നേതൃത്വം തയ്യാറായില്ലെന്ന് ആരോപിച്ച പിരപ്പിൻകോട് മുരളിയെ രൂക്ഷമായ ഭാഷയിൽ നേരത്തെ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തിരുത്തിയിരുന്നു. എംവി ഗോവിന്ദന് നാലാംകിട സൈബർ പോരാളിയുടെ ഭാഷയെന്നും പുസ്തകത്തിൽ പിരപ്പിൻകോട് മുരളി തുറന്നടിക്കുന്നുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam