കടല്‍ മത്സ്യം ഉപയോഗിക്കുന്നതില്‍ അപകടമില്ല, ഊഹാപോഹം പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി

MAY 29, 2025, 8:23 AM

തിരുവനന്തപുരം: കപ്പല്‍ അപകടം വലിയ ആശങ്ക ഉണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ വിവരം കിട്ടിയ ഉടന്‍ മുന്നറിയിപ്പ് കൊടുത്തുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുങ്ങിയ കപ്പലിന്റെ സ്ഥാനം കണ്ടെത്താന്‍ ഉള്ള സര്‍വേ തുടങ്ങും. കണ്ടെത്തിയാല്‍ ബോയെ കെട്ടി തിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അപകടത്തെ തുടര്‍ന്ന് ഊഹാപോഹം പ്രചരിക്കുന്നുവെന്നും അതില്‍ ആരും വീണ് പോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കപ്പല്‍ അടിത്തട്ടില്‍ മുങ്ങിയത് കൊണ്ട് പ്രശ്‌നമില്ല.

vachakam
vachakam
vachakam

കാല്‍ത്സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നര്‍ അടിത്തട്ടിലേയ്ക്ക് മുങ്ങിയിരിക്കാം. അതിനാല്‍ അപകടമില്ല. കടല്‍ മത്സ്യം ഉപയോഗിക്കുന്നതില്‍ അപകടമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam