'നിങ്ങള്‍ക്ക് ചിരിക്കാം പക്ഷേ ജനങ്ങളുടെ മനസില്‍ തീയാണ്': സിഎഎയിൽ കോൺഗ്രസിനെ വിമർശിച്ച് പിണറായി വിജയൻ 

MARCH 28, 2024, 6:43 PM

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയിൽ ബിജെപിക്ക് പുറമെ കോൺഗ്രസിനെയും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.സിഎഎക്കുറിച്ച് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ചിരിക്കാം പക്ഷേ രാജ്യത്തിന്‍റെ ജനകോടികളുടെ മനസില്‍ തീയാണെന്ന് നിങ്ങള്‍ ഓര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു.സിഎഎയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തെ ചിരിച്ചുതള്ളിയ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കും കെസി വേണുഗോപാലിനുമെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ ഒളിയമ്പ്.

പൗരത്വ നിയമ ഭേദഗതി മുസ്ലിമിന് എതിരായ നീക്കം മാത്രമല്ല, ന്യൂനപക്ഷങ്ങൾക്ക് മുഴുവൻ എതിരാണ്. ഈ പോരാട്ടത്തിന്റെ മുൻനിരയിൽ എൽഡിഎഫ് ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സിഎഎ ഭരണഘടന അംഗീകരിക്കുന്നില്ല. പൗരത്വത്തിന് മതം അടിസ്ഥാനമാക്കുന്നത് അഗീകരിക്കാനാകില്ല. ഭരണഘടനയ്ക്കും മതനിരപേക്ഷതയ്ക്കുമെതിരെ നില കൊള്ളുന്നവരാണ് സംഘപരിവാർ- മുഖ്യമന്ത്രി പറഞ്ഞു.തിരുവനന്തപുരത്തെ സിഎഎ വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

vachakam
vachakam
vachakam

ENGLISH SUMMARY: Pinarayi Vijayan On CAA

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam