പരാതിക്ക് 48 മണിക്കൂറിനുള്ളിൽ മറുപടി; ‘സി എം വിത്ത് മി’ സിറ്റിസൺ കണക്ട് സെൻ്റർ ഉദ്ഘാടനം ചെയ്തു

SEPTEMBER 29, 2025, 8:46 AM

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായി പൊതുജനങ്ങൾക്കു നേരിട്ടു സംസാരിക്കാൻ അവസരമൊരുക്കുന്ന ‘സി എം വിത്ത് മി സിറ്റിസൺ കണക്ട്' സെന്ററിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

തിരുവനന്തപുരം വെള്ളയമ്പലത്ത്‌ പഴയ എയർ ഇന്ത്യ ഓഫീസ്‌ ഏറ്റെടുത്ത സ്ഥലത്താണ്‌ സെന്റർ പ്രവർത്തിക്കുന്നത്. ഇൻഫർമേഷൻ- പബ്ലിക് റിലേഷൻസ് വകുപ്പിനാണ് നടത്തിപ്പ് ചുമതല. കിഫ്ബിയാണ് അടിസ്ഥാന-സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്നത്.

‘ജനാധിപത്യത്തിൽ പരമമായ ഉത്തരവാദിത്വം ജനങ്ങളോടാണെന്നും ഓരോ വർഷവും എൽഡിഎഫ് സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് ഇറക്കി, മന്ത്രിസഭ ഒന്നടങ്കം ജനങ്ങളിലേക്ക് ഇറക്കി. ജനങ്ങളോടുള്ള ഉത്തരവാദിത്വത്തിൽ കവിഞ്ഞ് സർക്കാരിന് ഒന്നുമില്ല. തീർപ്പാക്കിയ ഫയൽ അദാലത്ത് നടപ്പാക്കി. “സി എം വിത്ത് മീ” എന്നാൽ സർക്കാർ അപ്പാടെ ഒപ്പം എന്നാണ് അർത്ഥം. പൊതുജനവും സർക്കാരും തമ്മിലുള്ള ആശയവിനിമയത്തിൽ വിടവുണ്ടാകാൻ പാടില്ല’ എന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

vachakam
vachakam
vachakam

“സി എം വിത്ത് മീ”യിലേക്ക് അയക്കുന്ന പരാതികൾ റെക്കോർഡ് ചെയ്യപ്പെടും. 48 മണിക്കൂറിനുള്ളിൽ പരാതിക്കാരനെ തിരിച്ചു വിളിക്കും. സാധ്യമായ നടപടികൾ പരാതിക്കാരനെ അറിയിക്കും. തുടർനടപടികളും അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ സദാ ഉണർന്നിരിക്കുന്ന ടീമിനെ “സി എം വിത്ത് മീ”ക്കായി നിയോഗിച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam