കണ്ണൂരിൽ ടി.കെ. ഗോവിന്ദന്റെ നിലപാടിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു പിണറായി വിജയൻ. കോട്ടയത്ത് പ്രചാരണ പരിപാടിയിൽ പങ്കെടുക്കവേ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
പാർട്ടിക്കുള്ളിൽ യാതൊരു പ്രതിസന്ധിയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സൃഷ്ടിച്ചിട്ടില്ലെന്നും, ഇത്തരത്തിലുള്ള നിലപാടുകൾ സ്വീകരിക്കുന്നവരെ ജനങ്ങൾ തള്ളിക്കളയും എന്നും മുഖ്യമന്ത്രി പറഞ്ഞു.
സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് പാർട്ടി വിട്ട ടി.കെ. ഗോവിന്ദൻ വർഗവഞ്ചകനാണെന്നും, അദ്ദേഹത്തിന്റെ നീക്കങ്ങൾ പൂര്‍ണമായും അവസരവാദപരമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. അതേസമയം, പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വം താനും അറിഞ്ഞാണ് തീരുമാനമായതെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
