തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിൻ്റെ ക്യാപ്റ്റനായി പിണറായി വിജയനെ തന്നെ ഉയർത്തിക്കാട്ടി സിപിഐഎം. കേരളത്തിലെ ഏറ്റവും പ്രമുഖനായ നേതാവ് പിണറായി വിജയൻ ആണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം. എ. ബേബി പറഞ്ഞു.
ഭരണം ലഭിച്ചാൽ മുഖ്യമന്ത്രി ആരാകുമെന്നത് മുന്നണി യോഗത്തിൽ തീരുമാനിക്കുമെന്നും ബേബി പറഞ്ഞു. ടേം വ്യവസ്ഥയിലെ ഇളവും ഇതുവരെ ചർച്ച ചെയ്തിട്ടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പത്തുവർഷം കേരളത്തിൽ വർഗീയ സംഘർഷം നടന്നിട്ടില്ല എന്നുള്ളതിൻ്റെ ക്രെഡിറ്റ് ഇടതുപക്ഷത്തിന് മാത്രമല്ല. നവോത്ഥാന നായകന്മാരുടെ അടക്കം പ്രവർത്തനങ്ങളുടെ ഫലമാണ് ഇതെന്നും എം.എ. ബേബി പറഞ്ഞു.
ബിജെപിയെ ഫലത്തിൽ ശക്തിപ്പെടുത്താനാണ് കോൺഗ്രസിൻ്റെ പ്രവർത്തനം. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ തോൽപ്പിക്കാൻ കോൺഗ്രസ്, ലീഗ്, ബിജെപി ഒന്നിച്ചു നിന്നു. അതുകൊണ്ടാണ് പലയിടത്തും ബിജെപി ജയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
