തിരുവനന്തപുരം: ഈ സർക്കാർ മരണം കാത്തിരിക്കുന്ന ഭീഷ്മരെപ്പോലെയാണെന്ന മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പരാമർശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. മഹാഭാരതത്തിലെ ശക്തനായ കഥാപാത്രമാണ് ഭീഷ്മരെന്നും തങ്ങളെ അപമാനിക്കാന്‍ വേണ്ടി അദ്ദേഹത്തെ അപമാനിച്ചത് മോശമായിപ്പോയി എന്നും മുഖ്യമന്ത്രി പറഞ്ഞു.
'എന്തിനാണ് ചെന്നിത്തല ഭീഷ്മരെ അപമാനിക്കാൻ ശ്രമിച്ചത്? ആവശ്യത്തിനായി അല്പം വളച്ചൊടിച്ചു. മഹാഭാരതത്തിലെ ഒരു ശക്തമായ കഥാപാത്രമാണ് ഭീഷ്മർ. ശത്രുക്കളാണെങ്കിലും അവർ പരസ്പരം കാണിക്കുന്ന മര്യാദയുണ്ട്. ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ഒരു പുകമറയും ഉപയോഗിക്കാനാവില്ല. ഇവിടെ അപ്രായോഗികമെന്ന് കരുതിയ പലതും യാഥാർഥ്യമാക്കി എൽഡിഎഫ് സർക്കാർ യാത്ര തുടരുകയാണ്’; മുഖ്യമന്ത്രി പറഞ്ഞു.
ഇടതുപക്ഷം ജനപക്ഷത്താണെന്നും തങ്ങളെ ജനങ്ങള്‍ക്കറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് കപട ആത്മവിശ്വാസമല്ലെന്നും ശരിയായ ആത്മവിശ്വാസമാണുളളതെന്നും മുഖ്യമന്ത്രി പറഞ്ഞു. 'ജനങ്ങളെ ഒരു ഘട്ടത്തിലും എന്തെങ്കിലും പറഞ്ഞ് വ്യാമോഹിപ്പിച്ചിട്ടില്ല. എന്തെങ്കിലും പറഞ്ഞ് തല്‍ക്കാലം തെറ്റിദ്ധരിപ്പിക്കാം എന്ന അജണ്ട ഉണ്ടായിട്ടില്ല. ചെയ്യാന്‍ കഴിയുന്നത് എന്താണോ അതേ പറഞ്ഞിട്ടുളളു.
നാടിന് നല്ല നില വന്നപ്പോള്‍ പ്രതിപക്ഷത്തിന് അലോസരം. അവര്‍ കാണുന്നണ് മഹാന്ധകാരമുളള ഭാവി. പ്രതിപക്ഷം രാഷ്ട്രീയ നിസ്സഹായതയിലാണുളളത്. ജനങ്ങളുടെ മനസില്‍ ചോദ്യമുയരുന്നത് പ്രതിപക്ഷത്തിന് നേര്‍ക്കാണ്. പ്രതിപക്ഷത്തിന്റെ നിലപാടില്ലായ്മയും അസത്യ പ്രചാരണവുമാണ് അതിന് വഴിവയ്ക്കുന്നത്' മുഖ്യമന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
