കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് ഹൈക്കോടതിയില്‍

NOVEMBER 12, 2026, 8:06 PM

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് ഹൈക്കോടതിയില്‍.വിദ്യാര്‍ഥികള്‍ മാപ്പപേക്ഷിച്ചാല്‍ സസ്‌പെന്‍ഷന്‍ റദ്ദാക്കാമെന്നാണ് സര്‍വകലാശാല നേരിട്ടും സത്യവാങ്മൂലം വഴിയും ഹൈക്കോടതിയെ അറിയിച്ചത്. 

എന്നാൽ, 60 ദിവസം വിദ്യാര്‍ഥികളെ പുറത്താക്കിയിട്ട് ഇനിയെന്ത് മാപ്പപേക്ഷ എന്നായിരുന്നു സര്‍വകലാശാലയോട് ഹൈക്കോടതിയുടെ ചോദ്യം. അച്ചടക്ക ലംഘനങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ഉറപ്പും നല്‍കണം. തുടര്‍ന്ന് മാപ്പപേക്ഷയും നല്‍കണം എന്നാണ് സര്‍വകലാശാലയുടെ മറുപടി സത്യവാങ്മൂലം.

ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ചാണ് സസ്‌പെന്‍ഷന്‍ റദ്ദാക്കണം എന്നതിലും പ്രത്യേകം പരീക്ഷ നടത്താന്‍ നിര്‍ദേശിക്കണമെന്ന ആവശ്യത്തിലും വാദം കേള്‍ക്കുന്നത്.

vachakam
vachakam
vachakam

അതേസമയം, വിദ്യാര്‍ഥികള്‍ നല്‍കിയ അപ്പീലിലെ സുപ്രിംകോടതി നിര്‍ദേശം അനുസരിച്ചാണ് സിംഗിള്‍ ബെഞ്ച് ഹർജി പരിഗണിക്കുന്നത്. വിദ്യാര്‍ഥികളുടെ താത്പര്യം സംരക്ഷിക്കണം എന്നാണ് സുപ്രിംകോടതിയുടെ നിരീക്ഷണം.  


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam