രണ്ടാഴ്ചയിലേറെ നീണ്ട പനി,  കരളിൽ നിന്ന് നീക്കിയത് മീൻ മുള്ള്

NOVEMBER 17, 2025, 7:08 PM

കൊച്ചി: വിട്ടുമാറാത്ത പനിയ്ക്ക് പിന്നാലെ നടത്തിയ വിദ​ഗ്ദ ചികിത്സയ്ക്കിടെ കരളിൽ നിന്ന് കണ്ടെത്തിയത് മീൻ മുള്ള്. ആലുവയിലാണ് സംഭവം.

പനിക്ക് ചികിത്സ തേടി ജനറൽ മെഡിസിൻ വിഭാഗത്തിലാണ് ആദ്യം ചികിത്സ തേടിയത്. പനി രണ്ടാഴ്ചയായിട്ടും തുടരുവാണെന്ന് വ്യക്തമായതോടെ ഡോക്ടർ പെറ്റ് സ്കാനിന് വിധേയനാവാൻ നിർദ്ദേശിക്കുകയായിരുന്നു, പെറ്റ് സ്കാനിലാണ് കരളിൽ എന്തോ അന്യവസ്തു കണ്ടെത്തിയത്.

പെരുമ്പാവൂർ സ്വദേശിയായ 36കാരനാണ് വിട്ടുമാറാത്ത ചുമ, പനി എന്നീല ലക്ഷണങ്ങളുമായി ആലുവ രാജിഗിരി ആശുപത്രിയിലെത്തിയത്. കോളേജ് അധ്യാപകനായ 36കാരൻ സാധാരണ പനിയെന്ന് കരുതിയയാണ് ചികിത്സ തേടിയത്. 

vachakam
vachakam
vachakam

 ജീവന് പോലും ഭീഷണിയാവുന്ന നിലയിൽ യുവാവിന്റെ കരളിൽ പഴുപ്പും കണ്ടെത്തി. ഇതോടെയാണ് അടിയന്തരമായി ഗ്യാസ്ട്രോ സർജറി വിഭാഗത്തിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. അടിയന്തര ശസ്ത്രക്രിയയിലൂടെയാണ് കരളിൽ തറച്ച നിലയിലുണ്ടായിരുന്ന മുള്ള് പുറത്ത് എടുത്തത്.

ഭക്ഷണം കഴിക്കുന്നതിനിടെ അബദ്ധത്തിൽ മീൻ മുള്ളു അകത്ത് പോയ വിവരം 36കാരന്റെ ശ്രദ്ധയിലും വന്നിരുന്നില്ല. രണ്ട് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം 36കാരൻ ആശുപത്രി വിട്ടതായാണ് രാജഗിരി ആശുപത്രി അധികൃതർ വിശദമാക്കിയത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam