അങ്കമാലി: അയൽവാസിയുടെ വെടിയേറ്റ് ഗുരുതരാവസ്ഥയിലുണ്ടായിരുന്ന വളർത്തുപൂച്ച ചത്തു.
അങ്കമാലി തുറവൂർ പുല്ലാനി പാലിശ്ശേരി നമ്പ്യാട്ട് വീട്ടിൽ പത്മകുമാറിന്റൈ വീട്ടിലെ 'ലല്ലു ബേബി'യെന്ന പൂച്ചയാണ് ചത്തത്.
ജിഞ്ചർ കാറ്റ് വിഭാഗത്തിൽപ്പെട്ട ലല്ലു ബേബിക്ക് ഒരു വയസായിരുന്നു പ്രായം. വെടിയേറ്റതിനെ തുടർന്ന് സ്‌പൈനൽ കോഡിന് ഗുരുതര തകരാർ പറ്റിയ ലല്ലുവിനെ രക്ഷിക്കാനായില്ല.
ചൊവ്വാഴ്ച രാത്രിയാണ് അയൽവാസിയായി ഷാജു ജോസഫ് എയർഗൺ ഉപയോഗിച്ച് ലല്ലുവടക്കം രണ്ട് വളർത്തുപൂച്ചകളെ വെടിവെച്ചത്. ഇതിൽ ജീവനോടെയുള്ള പൂച്ച അപകടനില തരണം ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഷാജുവിനെതിരെ കേസെടുത്തു. എയർഗൺ കസ്റ്റഡിയിലെടുത്തു. ഇത് പരിശോധനയക്ക് അയച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്