തദ്ദേശ സ്ഥാപനങ്ങളിലെ പെര്‍ഫോമന്‍സ് ഓഡിറ്റ്  നിർത്തലാക്കരുത്: രമേശ് ചെന്നിത്തല

SEPTEMBER 21, 2025, 7:24 AM

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിൽ നിലവിലുള്ള പെര്‍ഫോര്‍മന്‍സ് ഓഡിറ്റ് സംവിധാനം നിർത്തലാക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി അം​ഗം രമേശ് ചെന്നിത്തല എംഎല്‍എ ആവശ്യപ്പെട്ടു. 

 ഈ മാസം 29 ന് സഭയില്‍ കൊണ്ടുവരുന്ന 2025 ലെ കേരള മുനിസിപ്പാലിറ്റി ഭേദഗതി ബില്‍, 2025 ലെ കേരള പഞ്ചായത്തീരാജ് ഭേദഗതി ബില്‍ എന്നിവയില്‍ ഇതിനുനുള്ള വകുപ്പുകള്‍ കൂടി സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1994 ലെ കേരള പഞ്ചായത്തി രാജ് ആക്ടിന്റെ 188ാം വകുപ്പും, കേരള മുനിസിപ്പാലിറ്റി ആക്ടിന്റെ 56ാം വകുപ്പിന്റെ ഭേദഗതിയും വരുന്നതിലൂടെ പെര്‍ഫോമന്‍സ് ഓഡിറ്റ് സംവിധാനം ഇല്ലാതാകുമെന്നു ചെന്നിത്തല ചൂണ്ടിക്കാട്ടി.

 തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഭരണ നിര്‍വ്വഹണം, സാമ്പത്തിക വിനിയോഗം, ഘടകസ്ഥാപനങ്ങളുമായുള്ള ഏകോപനം, പദ്ധതി നിര്‍വ്വഹണം, പൊതജുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന വിവിധ സേവനങ്ങള്‍, എന്നിവ സംബന്ധിച്ച കാര്യങ്ങളിലെ അഴിമതിയും ക്രമക്കേടും, കെടുകാര്യസ്ഥതയും യഥാസമയം കണ്ടെത്തി പരിഹിക്കുന്നതിനും ഉദ്യോഗസ്ഥ വീഴച്ചകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും നടപടിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനും നിലവിലുള്ള പെര്‍ഫോമന്‍സ് ഓഡിറ്റിലൂടെ ഒരു പരിധിവരെ കഴിയുമായിരുന്നു. എന്നിട്ടുപോലും പട്ടികജാതി വിഭാഗങ്ങളുടെ ഫണ്ടിലും, സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഫണ്ടിലും തിരിമറിയും, അപഹരണവും ഉള്‍പ്പെടെയുള്ള ഗുരുതരമായ പല ക്രമക്കേടുകള്‍ നിരവധി തദ്ദേശഭരണ സ്ഥാപനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പെര്‍ഫോമന്‍സ് ഓഡിറ്റ് ഇല്ലാതാകുന്നതോടെ അഴിമതി കൂടുതല്‍ വ്യവസ്ഥാപിതമാകും.

vachakam
vachakam
vachakam

 അധികാര വികേന്ദ്രീകരണത്തെ തുടര്‍ന്ന് കോടിക്കണക്കിന് രൂപയുടെ ഫണ്ടാണ് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ കൈകാര്യം ചെയ്യുന്നത്. വിവിധ കേന്ദ്ര-സംസ്ഥാനവിഷ്‌കൃത പദ്ധതികളും, ഭവന പദ്ധതികളും,, തൊഴില്‍ദാന പദ്ധതികളും തദ്ദേശഭരണ സ്ഥാപനങ്ങള്‍ നിര്‍വ്വഹിക്കുന്നുണ്ട്.  ഈ പദ്ധതികളുടെ ഗുണപരതയും, നിര്‍വ്വഹണ കാര്യക്ഷമതയും ഉറപ്പാക്കുന്നതിനും, ക്രമക്കേടുകളും തട്ടിപ്പുകളും യഥാമസമയം കണ്ടെത്തി പരിഹിക്കുന്നതിനും ഉള്ള ഒരു പ്രധാന ഓഡിറ്റിംഗ് രീതിയെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. ഇത് അഴിമതിയുടെ കേന്ദ്രീകരണത്തിനും,  സ്ഥാപനവല്‍ക്കരണത്തിനും ഇടയാക്കും. ഉദ്യോഗസ്ഥ ഭരണപരിഷ്‌കരണ വകുപ്പിന്റെ 25.05.2022 ലെ സ.ഉ (കെ)9/2022/  ഉത്തരവിന്റ് അടിസ്ഥാനത്തിലാണ് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് സംവിധാനം നിറുത്തലാക്കുന്നതിന് സര്‍ക്കാര്‍ ആദ്യം തീരുമാനം എടുത്തത്. 

 മുന്‍മുഖ്യമന്ത്രി ശ്രീ വിഎസ് അച്യുതാനന്ദന്‍ അദ്ധ്യക്ഷനായി എല്‍ഡിഎഫ്  സര്‍ക്കാര്‍ നിയോഗിച്ച ഭരണ പരിഷ്‌കാര കമ്മീഷന്റെ ശുപാര്‍ശകളെ പാടേ അട്ടിമറിച്ചാണ്  പെര്‍ഫോമന്‍സ് ഓഡിറ്റ് സംവിധാനം സര്‍ക്കാര്‍ നിറുത്തലാക്കിയത്. തദ്ദേശഭരണസ്ഥാപനങ്ങളിലെ പദ്ധതിനിര്‍വ്വഹണത്തിനും, പ്രവര്‍ത്തനത്തിനുമുള്ള ഒരു മാര്‍ഗ്ഗദര്‍ശിയായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന വിധത്തില്‍  പെര്‍ഫോമന്‍ ഓഡിറ്റ് പ്രവര്‍ത്തനങ്ങളെ  ശക്തിപ്പെടുത്തുന്നതിനാണ് ഭരണപരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നത്. ആ ശുപാര്‍ശ സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുകയായിരുന്നു .തദ്ദേശഭരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതത്തിനും,, അഴിമതിക്കും വളം വയ്ക്കുന്ന ഈ  തലതിരിഞ്ഞ നടപടിയില്‍ നിന്ന് സര്‍ക്കാര്‍ അടിയന്തിരമായി പിന്മാറണമെന്നും പെര്‍ഫോമന്‍സ് ഓഡിറ്റ് സംവിധാനം കൂടുതല്‍ കാര്യക്ഷമമായി നിര്‍വ്വഹിക്കുന്നതിനുള്ള അധികാരവും, സൗകര്യങ്ങളും ഒരുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam