കരിഞ്ചന്തയും പൂഴ്ത്തിവെപ്പും നടക്കില്ല; റേഷൻകടകളിലെ സാധനങ്ങളുടെ അളവ് ഇനി പ്രദർശിപ്പിക്കണം 

DECEMBER 29, 2023, 7:31 AM

തിരുവനന്തപുരം: റേഷൻ കട വഴിയുള്ള കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികളുമായി ഭക്ഷ്യവകുപ്പ്.

ഇനിമുതൽ ഭക്ഷ്യധാന്യങ്ങളുടെ ദൈനംദിന സ്റ്റോക്ക് വിവരങ്ങൾ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ കടകൾക്ക് മുന്നിൽ പ്രദർശിപ്പിക്കണമെന്ന് റേഷനിങ് കൺട്രോളർ നിർദേശിച്ചു.

എല്ലാ റേഷൻ ഡീലർമാരും പ്രതിദിന സ്റ്റോക്ക് വിവരങ്ങൾ എഴുതി പ്രദർശിപ്പിക്കുന്നുണ്ടെന്ന് റേഷനിംഗ് ഇൻസ്പെക്ടർമാർ ഉറപ്പാക്കണം.

vachakam
vachakam
vachakam

ഓപറേഷൻ സുഭിക്ഷ'യുടെ അടിസ്ഥാനത്തില്‍ വിജിലൻസ് ആൻഡ് ആന്‍റികറപ്ഷൻ ബ്യൂറോ മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യവകുപ്പിന്‍റെ നടപടി.

പല കടകളിലും ഉപഭോക്താക്കള്‍ വാങ്ങാത്ത റേഷൻ സാധനങ്ങളും ബില്ലില്‍ ഉള്‍പ്പെടുത്തിയ ശേഷം റേഷൻ കട ഉടമകള്‍ കൂടുതല്‍ തുകക്ക് മറിച്ചു വില്‍ക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് തീരുമാനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam