തിരുവനന്തപുരം: സംസ്ഥാന സഹകരണ പെന്‍ഷന്‍ ബോര്‍ഡ് മുഖേന പെന്‍ഷന്‍ വാങ്ങിവരുന്നവരുടെ മസ്റ്ററിംഗ് ജീവന്‍ രേഖാ സംവിധാനം വഴി ആധാര്‍ അധിഷ്ഠിത ബയോമെട്രിക്കിലേക്ക് മാറുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 30ന് സഹകരണ ദേവസ്വം തുറമുഖ വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍ നിര്‍വഹിക്കും.
ജവഹര്‍ സഹകരണ ഭവനില്‍ മൂന്നു മണിക്ക് നടക്കുന്ന ചടങ്ങിൽ ആന്റണി രാജു എം.എല്‍.എ അധ്യക്ഷത വഹിക്കും.
ബോര്‍ഡിന്റെ സേവനങ്ങള്‍ പൂര്‍ണമായും ഇ-ഓഫീസിലേക്ക് മാറുന്നതിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും.
ചടങ്ങില്‍ മുതിര്‍ന്ന പെന്‍ഷന്‍കാരെ ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ ആദരിക്കും
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
