കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ്:  പ്രതി അഖിൽ സി വർഗീസിനെ കണ്ടെത്താൻ കഴിയാതെ അന്വേഷണ സംഘം

MAY 16, 2025, 6:52 AM

കോട്ടയം: കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് കേസിലെ പ്രതി അഖിൽ സി വർഗീസ് എവിടെ?.  കഴിഞ്ഞ ഒൻപത് മാസമായി അഖിലിന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ് വിജിലൻസും ക്രൈംബ്രാഞ്ചും. 

കോട്ടയം നഗരസഭ കണ്ട ഏറ്റവും വലിയ തട്ടിപ്പായിരുന്ന കഴിഞ്ഞ ഓഗസ്റ്റിൽ കണ്ടെത്തിയത്. കൊല്ലം സ്വദേശിയായ ജീവനക്കാരൻ അഖിൽ സി വർഗീസ് അതിസമർത്ഥമായാണ് രണ്ട് കോടി മുപ്പത്തിയൊമ്പത് ലക്ഷം രൂപ നഗരസഭയിൽ നിന്ന് കൈക്കലാക്കിയത്.

പെൻഷൻ ഫണ്ടിൽ നിന്ന് പ്രതിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് പണം വകമാറ്റിയായിരുന്നു തട്ടിപ്പ്.

vachakam
vachakam
vachakam

നഗരസഭ ധനകാര്യ വിഭാഗം തട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെ അഖിൽ സി വർഗീസ് ഒളിവിൽ പോയതാണ്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്താൻ കഴി‍ഞ്ഞില്ല.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam