തിരുവനന്തപുരം: ഏപ്രിൽ മാസത്തെ പെൻഷൻ വിതരണം ഈ മാസം 31 മുതൽ ആരംഭിക്കും.വിഷു പ്രമാണിച്ചാണ് പെൻഷൻ നേരത്തെ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചത്.
ഈ മാസം ആകെ 4000 രൂപയാണ് ക്ഷേമ പെൻഷനായി ഓരോ ഗുണഭോക്താവിന്റെയും കൈകളിലെത്തുക. നിലവിൽ പ്രതിമാസം 2000 രൂപ വീതമാണ് ക്ഷേമ പെൻഷനായി നൽകിവരുന്നത്.ഇതിനാവശ്യമായ തുക അനുവദിച്ച് സർക്കാർ നേരത്തെ തന്നെ ഉത്തരവിറക്കിയിരുന്നു.
അതേസമയം, മാർച്ച് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഈ മാസം 25 മുതൽ വിതരണം ചെയ്യും.രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം ഇതുവരെ 51,534 കോടി രൂപയാണ് ക്ഷേമ പെൻഷൻ ഇനത്തിൽ വിതരണം ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മൂന്നാമതും പിണറായി സർക്കാർ അധികാരത്തിലേറുമെന്ന് സി പി എം പൊളിറ്റ് ബ്യൂറോ യോഗത്തിൻറെ
വാട്സാപ്പ് ഗ്രൂപ്പുകളല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്: കെ മുരളീധരൻ
ഐ.ബി.ഇ.എക്സ് ഇന്ത്യ ബി.എഫ്.എസ്.ഐ ടെക് അവാർഡ് 2026ൽ മുത്തൂറ്റ് എംക്രെഡിന് ബ്രോൺസ് അവാർഡ്
16കാരിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവം; അദ്നാന്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്