പായിപ്പാട്: പായിപ്പാട് ഗവൺമെന്റ് മുസ്ലിം എൽ.പി.സ്‌കൂളിന് ഊഞ്ഞാലും രണ്ടു കുട്ടികൾക്ക് എല്ലാം വർഷവും സ്‌കോളർഷിപ്പും 15 കുട്ടികൾക്ക് മെഡലും നൽകി.
വാർഡ് മെമ്പർ മുബാഷ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മീഡിയ വില്ലേജ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ.ജോഫി പുതുപ്പറമ്പിൽ, ജോഷി കൊല്ലാപുരം സ്‌പോൺസർ ചെയ്ത ഊഞ്ഞാൽ സ്‌കൂളിന് നൽകി ഉദ്ഘാടനം നിർവഹിച്ചു.
മികച്ച 15 കുട്ടികൾക്ക് മെഡലുകൾ കുട്ടികൾക്കും തന്റെ മാതാപിതാക്കളായ കെ.എസ്. ജോസഫ്, മറിയമ്മ ജോസഫ് എന്നിവരുടെ സ്മരണാർത്ഥം ജോഷി കൊല്ലാപുരം രണ്ടു കുട്ടികൾക്ക് എല്ലാം വർഷവും സ്‌കോളർഷിപ്പ് കൊടുക്കുവാനുള്ള ബാങ്ക് ചെക്ക് ബുക്കും പാസുബുക്കും ഹെഡ്മിസ്റ്റസ് ഷാമില പി.എച്ചിനു നൽകി.
പി.ടി.എ പ്രസിഡന്റ് നിഷാദ് റ്റി.ആർ, ശ്രുതി ശശി, മാത്തുക്കുട്ടി കണ്ണംകോട്ടാൽ എന്നിവർ പ്രസംഗിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്