വീണ്ടും സുരക്ഷാ വീഴ്ചയോ? കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രോഗിയെ കാണാതായി

JUNE 12, 2026, 12:34 AM

 കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് നിരീക്ഷണത്തിലായിരുന്ന രോഗിയെ കാണാതായി. 

 ആശുപത്രിയിലെ ഫോറൻസിക് വാർഡിൽ പ്രത്യേക നിരീക്ഷണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന സ്ത്രീയെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്. കഴിഞ്ഞ മാസം 19 മുതൽ ഇവർ ഈ കേന്ദ്രത്തിൽ ചികിത്സയിലും നിരീക്ഷണത്തിലുമായിരുന്നു.

 മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് മലപ്പുറം കുറ്റിപ്പുറം പോലീസിന്റെ അപേക്ഷപ്രകാരം തിരൂർ മജിസ്‌ട്രേറ്റാണ് ഇവരെ കോടതി ഉത്തരവിലൂടെ ഇവിടെ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചത്. 

vachakam
vachakam
vachakam

  രോഗിയെ കാണാതായ വിവരം അധികൃതർ ഉടൻ തന്നെ മെഡിക്കൽ കോളേജ് പോലീസിനെ അറിയിക്കുകയായിരുന്നു.

ആശുപത്രി അധികൃതരുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരുടെ ജന്മനാടായ കുറ്റിപ്പുറം ഭാഗത്തേക്കാണോ അതോ മറ്റെവിടെയെങ്കിലും പോയതാണോ എന്ന് കണ്ടെത്താൻ കുറ്റിപ്പുറം പോലീസിന്റെ സഹായത്തോടെയും അന്വേഷണം പുരോഗമിക്കുകയാണ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam