കോട്ടയം: തിരുവഞ്ചൂരില്‍ ആഭിചാരക്രിയയുടെ പേരില്‍ പത്തനംതിട്ട സ്വദേശിനിയ്ക്ക് ക്രൂരപീഡനം. സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും മന്ത്രവാദിയും ഉള്‍പ്പെടെ പിടിയിലായി. പത്തനംതിട്ട പെരുംതുരുത്തി പന്നിക്കുഴി മാടാച്ചിറ വീട്ടില്‍ ശിവദാസ് (54), യുവതിയുടെ ഭര്‍ത്താവ് മണര്‍കാട് തിരുവഞ്ചൂര്‍ കൊരട്ടിക്കുന്നേല്‍ അഖില്‍ദാസ് (26), ഇയാളുടെ പിതാവ് ദാസ് (55) എന്നിവരെയാണ് മണര്‍കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ദുരാത്മാക്കളെ ഒഴിപ്പിക്കാനെന്ന പേരില്‍ 10 മണിക്കൂറോളം ആഭിചാരക്രിയ നടത്തുകയും പൊള്ളലേല്‍പ്പിക്കുകയും മദ്യം നല്‍കുകയും ഭസ്മം കഴിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി. മരിച്ച് പോയ ബന്ധുക്കളുടെ ദുരാത്മാക്കള്‍ യുവതിയുടെ ശരീരത്തില്‍ കൂടിയിട്ടുണ്ട് എന്ന് പറഞ്ഞ് ഭര്‍തൃമാതാവിന്റെ നിര്‍ദേശ പ്രകാരമാണ് ആഭിചാരക്രിയ ചെയ്തത്. ശിവന്‍ തിരുമേനി എന്ന് വിളിക്കുന്ന പൂജാരി കഴിഞ്ഞ രണ്ടാം തീയതി രാവിലെ 11 മണി മുതല്‍ രാത്രി 9 മണി വരെ മണിക്കൂറുകള്‍ നീണ്ട ആഭിചാരക്രിയകള്‍ നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.
യുവതിക്ക് മദ്യം നല്‍കിയ ശേഷം ബലമായി ബീഡി വലിപ്പിക്കുകയും ഭസ്മം കഴിപ്പിക്കുകയും ശരീരത്തില്‍ പൊള്ളല്‍ ഏല്‍പ്പിക്കുകയും ചെയ്തു. യുവതിയുടെ മാനസികനില തകരാറിലായതിനെ തുടര്‍ന്ന് പിതാവ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മണര്‍കാട് പൊലീസ് അന്വേഷണം നടത്തിയത്. പിന്നാലെ പ്രതികളെ പിടികൂടുകയായുരുന്നു. സംഭവത്തില്‍ ഭര്‍തൃമാതാവ് ഒളിവിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
