'ടിക്കറ്റ് ഗണേഷ് കുമാറിന്റെ പിഎയുടെ പക്കൽ കൊടുത്തുവിടാം': കെഎസ്ആർടിസി കണ്ടക്ടർക്ക് നേരെ യാത്രക്കാരന്റെ കയ്യേറ്റശ്രമം

JULY 1, 2024, 4:41 AM

പത്തനംതിട്ട: ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തത കെഎസ്ആർടിസി കണ്ടക്ടർക്ക് നേരെ യാത്രക്കാരന്റെ അസഭ്യവർഷവും കയ്യേറ്റശ്രമവും. അടൂരിൽ ഞായറാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്.

കായംകുളത്ത് നിന്ന് അടൂരിലേക്കുള്ള  ബസിൽ ആയിരുന്നു സംഭവം.അടൂർ ഡിപ്പോയിലെ കണ്ടക്ടർ മനീഷിന് നേരെയായിരുന്നു കയ്യേറ്റ ശ്രമം നടന്നത്.   സ്വകാര്യ കമ്പനി സൂപ്പർവൈസർ ആയ കൊട്ടാരക്കര ഇഞ്ചക്കാട് സ്വദേശി ഷിബു ആണ് അസഭ്യവർഷവും കയ്യേറ്റശ്രമവും നടത്തിയത്.

തനിക്ക് രണ്ട് ലക്ഷം രൂപ ശമ്പളം ഉണ്ടെന്നും നിനക്ക് ശമ്പളം കിട്ടിയോ എന്ന് ചോദിച്ചുമായിരുന്നു അസഭ്യവർഷം.ടിക്കറ്റ് ഗണേഷ് കുമാറിന്റെ പിഎയുടെ പക്കൽ കൊടുത്തുവിടാമേന്നും യാത്രക്കാരൻ പറഞ്ഞു.

vachakam
vachakam
vachakam

സംഭവത്തെ തുടർന്ന് കണ്ടക്ടർ മനീഷ് അടൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെ പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തു

 ENGLISH SUMMARY: Passenger insults and molests KSRTC conductor

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam