മുല്ലപ്പെരിയാർ സന്ദർശനം ഒഴിവാക്കി പാർലമെന്ററി സമിതി; ജെബി മേത്തറുടെ ആവശ്യം അംഗീകരിച്ചില്ല

JUNE 27, 2026, 6:58 AM

ഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കണമെന്ന ആവശ്യം തള്ളി പാർലമെന്ററി സമിതി. സമിതി അംഗമായ ജെബി മേത്തർ എംപിയുടെ ആവശ്യം അംഗീകരിച്ചില്ല. ഇതോടെ രാജീവ് പ്രതാപ് റൂഡി അധ്യക്ഷനായ പാർലമെന്ററി സമിതിയുടെ ഔദ്യോഗിക പരിപാടിപ്പട്ടികയിൽ മുല്ലപ്പെരിയാർ സന്ദർശനം ഉൾപ്പെട്ടിട്ടില്ല.

ജൂൺ 29 മുതൽ ജൂലൈ 1 വരെ കേരളം സന്ദർശിക്കുന്ന സമിതി മൂന്നാറും ഇടുക്കി അണക്കെട്ടും മാത്രമാണ് സന്ദർശിക്കുക. ജലവിഭവ മന്ത്രാലയവുമായി ബന്ധപ്പെട്ട പാർലമെന്ററി സമിതിയാണ് മൂന്ന് ദിവസത്തെ സന്ദർശനം നടത്തുന്നത്.

മൂന്നാറും ഇടുക്കി ഡാമും സന്ദർശിച്ച ശേഷം സമിതി അംഗങ്ങൾ കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങുമെന്നാണ് നിലവിലെ ഷെഡ്യൂൾ.

vachakam
vachakam
vachakam

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കാലപ്പഴക്കവും സുരക്ഷാ ആശങ്കകളും എംപിമാർ നേരിട്ട് വിലയിരുത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി ജെബി മേത്തർ സമിതി അധ്യക്ഷന് രേഖാമൂലം കത്ത് നൽകിയിരുന്നു. എന്നാൽ ഔദ്യോഗിക യാത്രാപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ മുല്ലപ്പെരിയാർ സന്ദർശനം ഉൾപ്പെടുത്തിയില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam