പറവൂർ ഹയർ സെക്കൻ്ററി സ്കൂളിന് വിഎസിൻ്റെ പേര് നൽകും

NOVEMBER 8, 2025, 9:23 PM

ആലപ്പുഴ: പറവൂർ ഗവ. ഹയർ സെക്കന്‍ററി സ്കൂളിന് അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ പേര് നൽകും. പേരിടുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.

മുൻ മന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ ജി. സുധാകരന് അയച്ച കത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

മന്ത്രി അയച്ച കത്ത് സുധാകരൻ ഫേസ്ബുക്കിൽ പങ്കുവച്ചു. നേരത്തെ സുധാകരൻ പറവൂർ ഹയർ സെക്കൻഡറി സ്കൂളിന് വി.എസിൻ്റെ പേര് നൽകണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് കത്തയച്ചിരുന്നു.

vachakam
vachakam
vachakam

ജി. സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

സഖാവ്: വിഎസ് പഠിച്ച ആലപ്പുഴയിലെ പറവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് അദ്ദേഹത്തിന്റെ പേര് നൽകണമെന്ന ആവശ്യം ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിക്ക് രേഖാമൂലം നൽകിയിരുന്നു.സ: വിഎസ് പിന്നീട് മുഖ്യമന്ത്രിയായതും അദ്ദേഹം പഠിച്ച ഗവൺമെന്റ് യുപി സ്കൂൾ പിന്നീട് ഹൈസ്കൂൾ - ഹയർസെക്കൻഡറി സ്കൂൾ ആയതും ചരിത്രം.

പ്രസ്തുത ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് വിഎസ് അച്യുതാനന്ദന്റെ പേര് നൽകാനുള്ള നടപടികൾ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചു വരുന്ന വിവരം അറിയിച്ചുകൊണ്ട് ബഹു: വിദ്യാഭ്യാസ മന്ത്രി അയച്ച കത്ത് ഇന്നു കിട്ടി.

vachakam
vachakam
vachakam

ബഹു: മന്ത്രിയുടെ ഉത്തരവിൻപ്രകാരം പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തും അയച്ചു തന്നിട്ടുണ്ട്.

ബഹു: വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെയും, വിദ്യാഭ്യാസ സെക്രട്ടറിയെയും, വിദ്യാഭ്യാസ ഡയറക്ടറേയും ഹാർദ്ദമായി നാടിനുവേണ്ടി അഭിനന്ദിക്കുന്നു.

vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam