പത്തനംതിട്ട: ശബരിമല തന്ത്രി നിയമനവുമായി ബന്ധപ്പെട്ട പന്തളം കൊട്ടാരം കുടുംബാംഗം രാജരാജവര്‍മ്മയുടെ നിലപാട് തള്ളി പന്തളം കൊട്ടാരം നിര്‍വാഹക സംഘം.
രാജരാജവര്‍മ്മ മുന്നൂറോളം കുടുംബാംഗങ്ങളില്‍ ഒരാള്‍ മാത്രമാണ്. രാജരാജവര്മ്മയുടേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും നിര്‍വാഹക സംഘം സെക്രട്ടറി സുരേഷ് വര്‍മ്മയും പ്രസിഡന്റ് പ്രദീപ് കുമാറും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
രാജരാജവര്‍മ്മയുടെ നിലപാട് പന്തളം കൊട്ടാരത്തിന്റെ നിലപാടല്ലെന്ന് വാര്‍ത്താക്കുറിപ്പില്‍ നിര്‍വാഹക സംഘം അറിയിച്ചു.
പന്തളം കൊട്ടാരത്തിന്റെ പൊതുവായ നിലപാട് അറിയിക്കേണ്ടത് വലിയ തമ്പുരാനും പന്തളം നിര്‍വാഹക സംഘവുമാണെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
തന്ത്രിയെ നിയമിക്കാനും മാറ്റാനുമുള്ള അധികാരം ദേവസ്വം ബോര്‍ഡിന് ഉണ്ട് എന്നായിരുന്നു രാജരാജവര്‍മ്മയുടെ നിലപാട്. യോഗ്യതയുള്ളവരെ തന്ത്രിയായി നിയമിക്കാനുള്ള അധികാരം ബോര്‍ഡിനുണ്ടെന്നും സൂചിപ്പിക്കുന്ന കത്ത് രാജരാജവര്‍മ്മ ദേവസ്വം മന്ത്രി കെ മുരളീധരന് അയച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
