ആര്യാടന്‍ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാതെ പാണക്കാട് കുടുംബം

JUNE 2, 2025, 9:08 AM

മലപ്പുറം: യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാതെ പാണക്കാട് കുടുംബം. പാണക്കാട് കുടുംബത്തിലെ ആരും തിരഞ്ഞെടുപ്പ് വേദിയിലെത്തിയില്ല.പാണക്കാട് സാദിഖലി തങ്ങളാണ് കൺവെൻഷനിൽ സാധാരണഗതിയിൽ പങ്കെടുക്കേണ്ടിയിരുന്നത്.

എന്നാൽ അദ്ദേഹം ഹജ്ജ് കർമ്മത്തിനായി വിദേശത്തായതിനാൽ മുസ്ലിം ലീഗിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി തങ്ങളെയായിരുന്നു പകരം പരിപാടിയിലേക്ക് എത്താൻ ചുമതലപ്പെടുത്തിയിരുന്നത്.

എന്നാൽ അദ്ദേഹം ജില്ലയിൽ ഉണ്ടായിട്ട് പോലും കൺവെൻഷനിൽ നിന്ന് വിട്ടു നിന്നു. പാണക്കാട് കുടുംബത്തിൽ നിന്ന് ആരും പങ്കെടുക്കാത്ത യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ സമീപകാല ചരിത്രത്തിലാദ്യമാണ്.

vachakam
vachakam
vachakam

കൺവെൻഷനിൽ സാദിഖലി തങ്ങളെ ക്ഷണിച്ചതുമായി ബന്ധപ്പെട്ടുണ്ടായ ചില പ്രശ്നങ്ങളാണ് പരിപാടിയിൽ പങ്കെടുക്കാത്തതിലുള്ള കാരണമെന്നാണ് നിഗമനം.

മാത്രവുമല്ല നേരത്തെ നിശ്ചയിച്ച ചില പരിപാടികൾ ഉണ്ടായതുകൊണ്ടാണ് പങ്കെടുക്കാൻ സാധിക്കാതിരുന്നതെന്നാണ് അബ്ബാസലി തങ്ങൾ നൽകുന്ന വിശദീകരണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam