കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിഷയത്തിൽ സമ്മതപത്രം നൽകാതെ കുട്ടിയുടെ മാതാപിതാക്കൾ. കുട്ടി വ്യാഴാഴ്ച്ചയും സ്കൂളിൽ എത്തിയേക്കില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
ഹൈക്കോടതി നിർദേശമുള്ളതിനാൽ സ്കൂളിൽ പോലീസ് സംരക്ഷണം തുടരുകയാണ്.
ഹിജാബ് ധരിക്കാതെ എത്താം എന്ന് കുട്ടി സമ്മതപത്രം നൽകിയാൽ മാത്രം സ്കൂളിൽ തുടരാമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മാനേജ്മെന്റ്. എന്നാൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് കുട്ടിയുടെ പിതാവ് പറയുന്നു.
അതേസമയം വിദ്യാഭ്യാസ വകുപ്പ് നൽകിയ നോട്ടീസിന് സ്കൂൾ മാനേജ്മെൻറ് മറുപടി നൽകി. വിദ്യാഭ്യാസ വകുപ്പ് വിഷയങ്ങൾ പഠിക്കാതെയാണ് സ്കൂൾ മാനേജ്മെൻറിന് നോട്ടീസ് നൽകിയതെന്നാണ് പരാതി. ഹിജാബ് ധരിച്ചെത്തിയ കുട്ടിയെ സ്കൂൾ അധികൃതർ പുറത്താക്കി എന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ നിരീക്ഷണം.
എന്നാൽ ഹിജാബ് ധരിച്ചുകൊണ്ട് കുട്ടി സ്കൂളിലെ ആർട്സ് ഡേക്കുൾപ്പടെ പങ്കെടുക്കുന്ന ദൃശ്യങ്ങൾ ഉണ്ടെന്നും സ്കൂൾ മാനേജ്മെന്റ് അവകാശപ്പെടുന്നു. ഇക്കാര്യങ്ങൾ കാട്ടിയായിരിക്കും കോടതിയെ സമീപിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്