പാലക്കാട്: മേനോൻപാറയിൽ 37 വയസ്സുകാരനായ യുവാവ് ജീവനൊടുക്കിയ സംഭവത്തിന് പിന്നിൽ ലോൺ ആപ്പിൽ നിന്നുണ്ടായ തുടർച്ചയായ ഭീഷണികളാണെന്ന് ആരോപിച്ചു കുടുംബം. മേനോൻപാറ സ്വദേശിയായ അജീഷിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബം പൊലീസിൽ പരാതി നൽകി എന്നാണ് ലഭിക്കുന്ന വിവരം.
‘റൂബിക്ക് മണി’ എന്ന ലോൺ ആപ്പിൽ നിന്നാണ് അജീഷ് പണം കടം വാങ്ങിയിരുന്നതെന്ന് പരാതിയിൽ പറയുന്നു. എടുത്ത തുകയേക്കാൾ അധികം പണം പലിശയോടെ തിരിച്ചടച്ചിട്ടും ഭീഷണികൾ അവസാനിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. തിരിച്ചടവ് വൈകിയതോടെ അപരിചിത നമ്പറുകളിൽ നിന്നു നിരന്തരം ഭീഷണി സന്ദേശങ്ങളും വിളികളും ലഭിച്ചതായി ബന്ധുക്കൾ പറയുന്നു.
അജീഷിന്റെ മോർഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപിച്ചു. ഈ മാനസിക സമ്മർദ്ദം സഹിക്കാനാകാതെയാണ് തിങ്കളാഴ്ച അജീഷ് ജീവനൊടുക്കിയതെന്ന് സഹോദരൻ വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
