പാലക്കാട്: പാലക്കാട് ചന്ദ്രനഗറിൽ നിന്ന് 13 കാരനെ കാണാതായ സംഭവത്തിൽ അന്വേഷണം ബെംഗളൂരുവിലേക്ക്.
വിദ്യാര്‍ത്ഥിയെ കാണാതായിട്ട് ഒന്നര ദിവസം പിന്നിടുകയാണ്. വിദ്യാര്‍ത്ഥിയെ കണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം ബെംഗളൂരുവിലേക്ക് പുറപ്പെട്ടു.
പാലക്കാട് ലയൺസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഹർജിത് പത്മനാഭനെ ആണ് കാതായത്. വിദ്യാര്‍ത്ഥി ഇന്നലെ രാവിലെ പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും ബെംഗളൂരുവിലേക്കുള്ള ഇന്‍റര്‍സിറ്റി എക്സ്പ്രസിൽ കയറിയെന്ന വിവരം ലഭിച്ചെന്ന് കസബ പൊലീസ് അറിയിച്ചു.
തുടര്‍ന്നാണ് അന്വേഷണത്തിന്‍റെ ഭാഗമായി കസബ എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ബംഗളൂരുവിലേക്ക് യാത്രതിരിച്ചത്.
കുട്ടിയെ ബന്ധപ്പെടാനുള്ള സംവിധാനങ്ങളൊന്നുമില്ലാത്തത് അന്വേഷണത്തിന് കടുത്ത വെല്ലുവിളിയെന്ന് പൊലീസ് അറിയിക്കുന്നത്. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളിലെ സിസിടിവി കേന്ദ്രീകരിച്ച് കുട്ടിയിലേക്കെത്താനാണ് അന്വേഷണ സംഘത്തിന്‍റെ ശ്രമം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്