പശുക്കൾക്കുനേരെ ആക്രമണം: മൂന്നു പശുക്കളുടെ ജനനേന്ദ്രിയത്തിലടക്കം മുറിവേറ്റു

AUGUST 15, 2025, 8:42 PM

പാലക്കാട്:   ഒറ്റപ്പാലത്ത് പശുക്കള്‍ക്കുനേരെ ആക്രമണം. മൂന്നു പശുക്കളുടെ ജനനേന്ദ്രിയത്തിലടക്കം മുറിവേറ്റു. ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. സമീപത്തെ പറമ്പിൽ മേയാൻ വിട്ട പശുക്കൾക്ക് നേരെയാണ് അക്രമണമുണ്ടായത്.

ഒറ്റപ്പാലം വരോട് കോലോത്ത് പറമ്പ് കരിമ്പനതോട്ടത്തിൽ ഹരിദാസന്‍റെ മൂന്ന് പശുക്കൾക്ക് നേരെയാണ് ആക്രമണമുണ്ടായിരുന്നത്. 

ഉച്ചക്ക് രണ്ട് മണിക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് വന്ന ഹരിദാസൻ തിരിച്ച് പശുക്കളുടെ അടുത്ത് പോയപ്പോഴാൾ പശുക്കള കാണാനില്ല. തുടർന്ന് നടന്ന അന്വേഷണത്തിൽ പറമ്പിന് സമീപത്തെ തേക്കിൽ കെട്ടിയിട്ട നിലയിൽ ഒരു പശുവിനെ കണ്ടെത്തുകയായിരുന്നു.

vachakam
vachakam
vachakam

മറ്റൊരു പശുവിനെ സമീപത്തെ കാട്ടിൽ നിന്നാണ് കണ്ടെത്തിയത്. ഒന്ന് കയര്‍പ്പൊട്ടിച്ച് വീട്ടിലേക്ക് എത്തുകയും ചെയ്തു.

  തൊഴുത്തിൽ കെട്ടിയ പശുക്കൾ പിടയുന്നതുകണ്ട് ശ്രദ്ധിച്ചപ്പോഴാണ് മൂന്ന് പശുക്കളിൽ നിന്ന് രക്തം വന്നതായി കണ്ടത്. തുടർന്ന് വെറ്ററിനറി ഡോക്ടറെ കൊണ്ടുവന്ന് പരിശോധിച്ചതിൽ ആന്തരിക അവയവങ്ങൾ മുറിവുള്ളതായി കണ്ടെത്തി. പശുക്കള്‍ക്ക് ചികിത്സ നൽകി. സംഭവത്തിൽ ഹരിദാസൻ ഒറ്റപ്പാലം പൊലീസിൽ പരാതി നൽകി.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam