പാലക്കാട്: വഴിയരികില്‍ ഉപേക്ഷിച്ച സിറിഞ്ചുകള്‍ കുത്തിക്കയറി 13 വയസുകാരന് പരിക്ക്.
പാലക്കാട് മേപ്പറമ്പ് ജംഗ്ഷനിലാണ് സംഭവം. കാലിന് പരിക്കേറ്റ വിദ്യാര്‍ത്ഥി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. ലഹരി സംഘം ഉപേക്ഷിച്ച സിറിഞ്ചുകളാണ് വഴിയരികിൽ നിന്ന് കണ്ടെത്തിയതെന്നാണ് സംശയം.
വഴിയോരത്ത് സിറിഞ്ചുകൾ എങ്ങനെയെത്തി എന്നതിൽ പൊലീസും ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും ആശുപത്രി, ക്ലിനിക്കുകൾ കേന്ദ്രീകരിച്ചുമാണ് അന്വേഷണം.
അതേസമയം, മകന് ആറുമാസം നിരീക്ഷണം വേണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നതെന്നും മകൻ്റെ ഭാവിയിൽ ആശങ്കയുണ്ടെന്നും 13 കാരൻ്റെ പിതാവ് പറഞ്ഞു. ആദ്യഘട്ടത്തിൽ തന്നെ 9 പരിശോധനകളാണ് നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
