പാലക്കാട്: പാലക്കാട് വാളയാറിൽ ആൾക്കൂട്ട മർദ്ദനമേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. കള്ളൻ എന്ന് ആരോപിച്ചാണ് ഇയാളെ ചിലർ മർദിച്ചത്. ഛത്തീസ്ഗഡ് സ്വദേശി രാംനാരായണനാണ് മരിച്ചത്.
മർദ്ദനമേറ്റ് അവശനായ ഇയാളെ ഇന്നലെ വൈകുന്നേരമാണ് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്.
തുടർന്ന് ഇന്നലെ രാത്രിയോടെയാണ് ഇയാൾ മരിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ വാളയാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
