പാലക്കാട്: വാളയാറില്‍ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊന്ന ഛത്തീസ്ഗഢ് സ്വദേശി രാം നാരായണിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്.
കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ രാം നാരായണനെ മര്‍ദിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ക്രൂരമായ മര്‍ദനത്തിനാണ് രാം നാരായണ്‍ ഇരയായതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികള്‍ വടി ഉപയോഗിച്ച് റാം നാരായണിന്റെ മുതുകിലും തലയ്ക്കും അടിച്ചു. മുഖത്തും വയറിനും മര്‍ദനമേറ്റു.കേസില്‍ അറസ്റ്റിലായ ഒന്നും രണ്ടും പ്രതികളാണ് വടി കൊണ്ട് മര്‍ദിച്ചത്. മൂന്നാം പ്രതി മുഖത്തടിക്കുകയും നാലാം പ്രതി വയറ്റില്‍ ചവിട്ടുകയും ചെയ്തു.
ആറാം പ്രതി തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച രാം നാരയണ്‍ ചികിത്സയിലിരിക്കേയാണ് മരിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അനു, പ്രസാദ്, മുരളി, ആനന്തന്‍, വിപിന്‍ എന്നിവരാണ് ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍. അതേസമയം, രാം നാരായണന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ച ഇന്ന് തൃശൂര്‍ കളക്ടറേറ്റില്‍ നടക്കും. മന്ത്രി കെ. രാജന്റെ നേതൃത്വത്തിലാണ് ചര്‍ച്ച.
രാം നാരായണന്റെ കുടുംബവും സമരസമിതി പ്രവര്‍ത്തകരും ചര്‍ച്ചയില്‍ പങ്കെടുക്കും. കുടുംബത്തിന് 10 ലക്ഷത്തില്‍ കുറയാത്ത നഷ്ടപരിഹാരം നല്‍കുമെന്ന് ജില്ലാ ഭരണകൂടത്തിന്റെ ഉറപ്പ് നല്‍കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
