പാലക്കാട്: കെഎസ്ഇബി ജീവനക്കാരൻ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. കെഎസ്ഇബി മുതുതല സെക്ഷൻ ഓഫീസിലെ ലൈൻമാൻ എലവഞ്ചേരി കരിങ്കുളം കരിപ്പായി വീട്ടിൽ ശ്രീനവാസൻ (40) ആണ് മരിച്ചത്.
അതേസമയം ഇദ്ദേഹം വാടകയ്ക്ക് താസിക്കുന്ന കെട്ടിടത്തിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടത്. ഇദ്ദേഹത്തെ രാവിലെ പുറത്തേക്ക് കാണാത്തതിനെ തുടർന്ന് തൊട്ടടുത്ത് താമസിക്കുന്ന സഹപ്രവർത്തകർ അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.
തുടർന്ന് വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പട്ടാമ്പി പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി മുതുതല കെഎസ്ഇബിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: സനിത, മകൾ: അനേക
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
