പാലക്കാട്: ചികിത്സാ പിഴവിനെ തുടർന്ന് ഒൻപത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ പാലക്കാട് ജില്ലാ ആശുപത്രി പിഴവ് സമ്മതിച്ചതായി റിപ്പോർട്ട്. സർക്കാർ നിയോഗിച്ച വിദഗ്‌ധസംഘം ഇന്ന് വിനോദിനിയുടെ കുടുംബത്തിൻ്റെ മൊഴി രേഖപ്പെടുത്തും എന്നാണ് ലഭിക്കുന്ന വിവരം. ഇതിനായി ഡിഎംഒ ഓഫീസിൽ എത്തണമെന്ന് ആവശ്യപ്പെട്ട് കുടുബംത്തിന് നൽകിയ കത്തിലാണ് ജില്ലാ ആശുപത്രി അധികൃതർ പിഴവ് സമ്മതിച്ചിരിക്കുന്നത്. പല്ലശ്ശന സ്വദേശി വിനോദിന്റെ മകൾ വിനോദിനിക്കാണു കൈ നഷ്ടമായത്.
അതേസമയം രാവിലെ 10 മണിയോടെ ജില്ലാ മെഡിക്കൽ ഓഫീസിൽവച്ചാണ് സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം കുടുംബത്തിൻ്റെ മൊഴിയെടുക്കുക. മൊഴിയെടുക്കാൻ ഹാജരാകണമെന്നറിയിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ കുട്ടിയുടെ അച്ഛന് നൽകിയ കത്തിലാണ് പിഴവ് സമ്മതിച്ചിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
എന്നാൽ അന്വേഷണം നിലച്ചുവെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചതിന് പിന്നാലെയാണ് വിദഗ്ധസംഘം പാലക്കാട് എത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
