തൃശൂരിൽ കരുണാകരന്റെ വോട്ടുകൾ എനിക്ക് ലഭിക്കും; മുരളീധരനെ സ്വന്തം പാർട്ടിയിലുള്ളവർ കാലുവാരുമെന്ന് പത്മജ 

MARCH 19, 2026, 10:51 PM

തൃശൂർ: തിരുവനന്തപുരത്ത് കോൺഗ്രസ് സ്ഥാനാർത്ഥി കെ. മുരളീധരനെ സ്വന്തം പാർട്ടിയിലുള്ളവർ തന്നെ കാലുവാരുമെന്ന് തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ. തൃശൂർ മണ്ഡലത്തിൽ കെ. കരുണാകരനോട് ആഭിമുഖ്യമുള്ളവരുടെ വോട്ടുകൾ ഇത്തവണ തനിക്ക് ലഭിക്കുമെന്നും കോൺഗ്രസ് എല്ലാ വോട്ടുകളും കൊണ്ടുപോകാമെന്ന് കരുതേണ്ടെന്നും അവർ പറഞ്ഞു. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും നേരിട്ട തിരിച്ചടികൾ ഇത്തവണ ഉണ്ടാവില്ലെന്ന ആത്മവിശ്വാസവും അവർ പങ്കുവെച്ചു.

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേര് നൽകണമെന്ന ആവശ്യവും പത്മജ മുന്നോട്ടുവെച്ചു. യുഡിഎഫ് ഭരണകാലത്ത് വിമാനത്താവളത്തിന് അച്ഛന്റെ പേരിടാതിരുന്നത് അദ്ദേഹത്തിന്റെ മക്കൾക്ക് ആ പാരമ്പര്യം ലഭിക്കുമെന്ന് ഭയന്നാണെന്നും അവർ കുറ്റപ്പെടുത്തി.

തൃശൂരിൽ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമ്പോൾ അച്ഛൻ ഏറെ വേദനിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ സ്മരണയ്ക്കായി മണ്ഡലത്തിൽ എന്തെങ്കിലും പദ്ധതികൾ തുടങ്ങണമെന്നുണ്ടെന്നും പത്മജ വ്യക്തമാക്കി.

vachakam
vachakam
vachakam

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ പത്മജ വേണുഗോപാൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. അന്ന് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി നാല്പതിനായിരത്തോളം വോട്ടുകൾ നേടിയപ്പോൾ പത്മജ നാല്പത്തിമൂവായിരത്തിലധികം വോട്ടുകൾ നേടിയിരുന്നു.

നിലവിൽ ബിജെപി പുറത്തുവിട്ട രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയിൽ കുമ്മനം രാജശേഖരൻ ആറന്മുളയിലും, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിലും, സി.സി. മുകുന്ദൻ നാട്ടികയിലും ജനവിധി തേടും. മറ്റിടങ്ങളിലെ സ്ഥാനാർത്ഥികളെ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam