തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം പ്രവർത്തികമായത് എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയിലെന്ന് മന്ത്രി പി രാജീവ്.
ഫ്ലെക്സുകളല്ല, പദ്ധതി എങ്ങനെ ഉണ്ടായെന്ന് ജനങ്ങൾക്കറിയാം. ഇച്ഛാശക്തിയുള്ള ഇടപെടലുകളാണ് പിണറായി സർക്കാർ നടത്തിയത്,
പദ്ധതിയുടെ ക്രെഡിറ്റിനെ സംബന്ധിച്ച് വിവാദങ്ങൾ തുടരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. നിർമാണത്തിനായി കല്ല് ലഭിക്കാതെയായപ്പോൾ ഈ സർക്കാരാണ് ഇടപെട്ടത്.
മെട്രോ പോലും യാർഡിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടിച്ചാണ് ഉദ്‌ഘാടനം ചെയ്തത്, കണ്ണൂർ വിമാനത്താവളവും നമുക്കറിയാം. ഒരു കല്ലിന്റെ സംഭാവന ആരും മറക്കില്ല എന്നും എല്ലാം പൊതുമധ്യത്തിൽ ഉണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ വ്യവസായമേഖലയ്ക്കും ഇന്ത്യയുടെ സമ്പദ്ഘടനയ്ക്കും വലിയ മാറ്റം നൽകുന്ന ഒരു പദ്ധതിയാണ് വിഴിഞ്ഞം. അതിൽ എല്ലാവരും അഭിമാനിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്