പാലക്കാട്: മണ്ണാര്‍ക്കാട് നഗരസഭയില്‍ ശശി അനുകൂല വിഭാഗത്തിന്റെ ജനകീയ മതേതര മുന്നണി മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മാധ്യമറിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
ഈ റിപ്പോർട്ടുകളോട് പ്രതികരിക്കുകയാണ് സിപിഐഎം നേതാവ് പി കെ ശശി.
പാര്‍ട്ടിയില്‍ തന്റെ വിഭാഗം എന്നൊന്ന് ഇല്ലെന്നും അങ്ങനെയൊരു വിഭാഗത്തെ സൃഷ്ടിക്കാനുള്ള ഒരു ശ്രമവും നടത്തിയിട്ടില്ലെന്നും പി കെ ശശി പറഞ്ഞു.
'ശശി വിഭാഗം' എന്നതിനെ തള്ളുന്നു. അതില്‍ അല്‍പ്പംപോലും യാഥാര്‍ത്ഥ്യത്തിന്റെ കണികയില്ല. മത്സരിക്കുന്നവരെക്കുറിച്ച് ധാരണയില്ല. അവരാരും തന്റെയടുത്ത് വന്നിട്ടില്ലെന്നും പി കെ ശശി മാധ്യമങ്ങളോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
