കോഴിക്കോട്: വൺ ഡേ സുൽത്താനെ പോലെയാണ് ഗവർണർ പെരുമാറുന്നതെന്ന് സിപിഐഎം നേതാവ് പി ജയരാജൻ. ഗവർണറുടെ പദവി മാത്രം അല്ല, പദവിയിൽ ഇരിക്കുന്ന ആളും പ്രധാനപ്പെട്ടതെന്ന് പി ജയരാജൻ പറഞ്ഞു.
അധപതിച്ച നിലയിലാണ് ആരിഫ് മുഹമ്മദ് ഖാൻ പ്രവർത്തിക്കുന്നത്. അദ്ദേഹം ആർക്ക് വേണ്ടിയാണ് ഈ കോമാളി കളി നടത്തുന്നതെന്നും ജയരാജൻ ചോദിച്ചു.
ജസ്റ്റിസ് സദാശിവം, ആരിഫ് മുഹമ്മദ് ഖാനെ പോലെ കോമാളി വേഷം കെട്ടിയിരുന്നില്ല. ഭരണഘടനാപരമായി അദ്ദേഹത്തിന്റെ സ്ഥാനം എന്താണെന്ന് അദ്ദേഹത്തിന് അറിയാം.
ജി സുധാകരന്റെ വിമർശനം എന്തെന്ന് അറിയില്ലെന്നും നാല് വോട്ടിനേക്കാൾ നിലപാടാണ് പ്രധാനമെന്നും പി ജയരാജൻ പ്രതികരിച്ചു.
രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കുന്ന നിലപാടാണ് സിപിഐഎമ്മിന്റേത്. പാർട്ടി പ്രവർത്തകർ വിനീതരായി പെരുമാറണം. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ പാർട്ടി തിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്