കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിന് കേരളത്തില്‍ ഉപയോഗിക്കുന്ന വോട്ടിങ് മെഷീനില്‍ നോട്ട സ്വിച്ച് ഇല്ലാത്തതിനെ വിമര്‍ശിച്ച് ബിജെപി നേതാവ് പി സി ജോര്‍ജ്.
ബിജെപി സ്ഥാനാര്‍ഥി ഇല്ലെങ്കില്‍ ആ പാര്‍ട്ടിക്കാരനായ ഞാന്‍ എവിടെപോയി വോട്ട് ചെയ്യണം. നോട്ടക്ക് അല്ലെ ചെയ്യാന്‍ കഴിയുകയുള്ളു എന്നാണ് പിസി ജോര്‍ജിന്റെ ചോദ്യം. ''ഇവിടെ രണ്ട് സ്ഥാനാര്‍ഥികളാണുള്ളത്. അതിലൊരാള്‍ക്ക് വോട്ട് ചെയ്യാം. എന്നാല്‍ നോട്ടക്ക് വോട്ട് ചെയ്യാന്‍ സാധിക്കില്ല.
ഒരാള്‍ക്ക് ഞാന്‍ വോട്ട് ചെയ്തു എന്നത് വേറെ കാര്യം. നോട്ട വേണ്ടേ? തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവരക്കേട് കാണിക്കുകയാണോ. എന്ത് നിയമമാണ് ഉണ്ടാക്കിയിരിക്കുന്നത്.
എനിക്ക് നോട്ടക്ക് വോട്ട് ചെയ്യണം എന്ന് കരുതിയാല്‍ എവിടെപ്പോയി വോട്ട് ചെയ്യും. അത് എന്റെ അവകാശമല്ലേ. വൃത്തികെട്ട തെരഞ്ഞെടുപ്പ് സംവിധാനമാണ്. ഇതില്‍ തനിക്ക് പരാതിയുണ്ടെന്നും പിസി ജോര്‍ജ് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
