കോട്ടയം: എസ്എഫ്‌ഐയുടെ യൂണിവേഴ്‌സിറ്റി സമരത്തില്‍ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ മാര്‍ത്തോമ മാത്യൂസ് ത്രിതീയന്‍ കാതോലിക്ക ബാവ. സമരത്തിന്റെ പേരില്‍ അവിടെ നടന്നത് കോപ്രായങ്ങളാണ്. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കണ്ടപ്പോള്‍ ദുഖം തോന്നിയെന്നും കാതോലിക്ക ബാവ പറഞ്ഞു.
അത് കണ്ടപ്പോള്‍ ഓര്‍മ്മ വന്നത് സ്വാമി വിവേകാനന്ദന്‍ പറഞ്ഞതാണ്. ഒരു ഭ്രാന്താലയത്തില്‍ ആണോ നമ്മള്‍ ജീവിക്കുന്നത് എന്ന് ചിന്തിച്ചു. ഉന്നത വിദ്യാഭ്യാസം നേടി മക്കള്‍ ഉയര്‍ന്ന നിലയില്‍ എത്തും എന്ന് പ്രതീക്ഷിച്ച മാതാപിതാക്കള്‍ക്ക് സങ്കടം ഉണ്ടാകുമെന്നും കാതോലിക്ക ബാവ പറഞ്ഞു.
കോട്ടയത്ത് പഴയ സെമിനാരിയില്‍ വെച്ച് എംഡി സ്‌കൂളിന്റെ സ്ഥാപകസ്മൃതി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
