ബാര്‍ സമയമാറ്റത്തില്‍ വിയോജിപ്പുമായി ഓർത്തഡോക്സ് സഭ

FEBRUARY 17, 2026, 11:22 PM

കോട്ടയം: ബാര്‍ സമയമാറ്റത്തില്‍ വിയോജിപ്പ് വ്യക്തമാക്കി ഓര്‍ത്തഡോക്‌സ് സഭ രംഗത്ത്.  അസാധാരണ വിജ്ഞാപനത്തിലൂടെ രാത്രിയും പകലും മദ്യമൊഴുക്കാനുള്ള നീക്കം ശരിയല്ലെന്ന് മലങ്കര അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

സംസ്ഥാനത്തെ മദ്യത്തില്‍ മുക്കികൊല്ലുന്ന നിയമഭേദഗതി സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും ഓര്‍ത്തഡോക്‌സ് സഭ ആവശ്യപ്പെട്ടു. 

തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് തിടുക്കത്തില്‍ ഈ ബില്‍ കൊണ്ടുവന്നതിന് പിന്നിലെ താല്‍പര്യം വ്യക്തമാണ്. പുതിയ തീരുമാനം സാമൂഹിക ആരോഗ്യത്തിനും പൊതുജനക്ഷേമത്തിനും ഗൗരവമായ ഭീഷണിയുണ്ടാക്കും. ലഹരി ഉപയോഗത്തെ സാധാരണവത്കരിക്കാനും ഇത് കാരണമാകുമെന്നും ബിജു ഉമ്മന്‍ പറഞ്ഞു.

vachakam
vachakam
vachakam

മദ്യത്തിന്റെ ലഭ്യതയും പ്രവര്‍ത്തന സമയവും നീട്ടുന്നത് യുവ തലമുറയെ വഴി തെറ്റിക്കാന്‍ കാരണമാകും. പൊതുജനാരോഗ്യവും ലഹരിവിരുദ്ധ മൂല്യങ്ങളും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. എന്നാല്‍ പുതിയ തീരുമാനം സംസ്ഥാനത്തെ മദ്യത്തില്‍ മുക്കി കൊല്ലും.

ടൂറിസത്തിന്റെ പേരില്‍ മദ്യശാലകളുടെ പ്രവര്‍ത്തന സമയം നീട്ടുന്നത് പഠനങ്ങളോ ആലോചനകളോ ഇല്ലാതെയാണ്. ഈ നിയമം അടിയന്തരമായി റദ്ദ് ചെയ്ത് മദ്യവിമുക്ത സമൂഹ സൃഷ്ടിക്ക് സാഹചര്യമൊരുക്കണമെന്നും ബിജു ഉമ്മന്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam